ernakulam local

മട്ടാഞ്ചേരി സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂള്‍ : വിദ്യാര്‍ഥികളുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞു



മട്ടാഞ്ചേരി: യാത്രാ ക്ലേശം മൂലം വലയുന്ന മട്ടാഞ്ചേരി സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഒടുവില്‍ ഫലം കണ്ടു. സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തി കെ ജെ മാക്‌സി എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച സ്‌കൂള്‍ ബസ്സിന്റെ പ്രവര്‍ത്തനോദ്്ഘാടനം നടന്നു. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബസ് നിരത്തിലിറക്കിയത്. ഇപ്പോള്‍ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ സ്വകാര്യ ബസ്സില്‍ വന്നിറങ്ങി കിലോമീറ്റര്‍ നടന്നാണ് സ്‌കൂളില്‍ എത്തുന്നത്. ബസ് ലഭിച്ചതോടെ ഇതിന് പരിഹാരമാവുകയാണ്. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കെ ജെ മാക്‌സി എംഎല്‍എ ബസ്സിന്റെ പ്രവര്‍ത്തനോദ്്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ ബിന്ദു ലെവിന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പൂര്‍ണിമ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ബെന്നി ഫര്‍ണാണ്ടസ്, സീനത്ത് റഷീദ്, പിടിഎ പ്രസിഡന്റ് കെ ബി ജബ്ബാര്‍, പ്രിന്‍സിപ്പല്‍ കെ ശകുന്തള, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി പി ഗീത, എല്‍പി ഹെഡ്മിസ്ട്രസ് തെരേസ ടെസ്സി ജേക്കബ്, കെ എം റിയാദ്, എസ് കൃഷ്ണ കുമാര്‍, കെ എം നൗഫല്‍, അനിത സംസാരിച്ചു. തുടര്‍ന്ന് എംഎല്‍എ വിദ്യാര്‍ഥിനികളോടൊപ്പം ബസ്സില്‍ സഞ്ചരിച്ചു.
Next Story

RELATED STORIES

Share it