kannur local

മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനം താളംതെറ്റി

മട്ടന്നൂര്‍: ജീവനക്കാരുടെ കുറവു കാരണം മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റി. കുടിക്കടം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ. ദിനേന 20 മുതല്‍ 25 വരെ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്ന ഓഫിസില്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ 20ല്‍ താഴെ മാത്രം. നേരത്തെ സബ് രജിസ്ട്രാര്‍ക്ക് പുറമെ ഒരു ഹെഡ് ക്ലര്‍ക്ക്, രണ്ട് യുഡി ക്ലര്‍ക്ക്, രണ്ട് പ്യൂണ്‍ എന്നിവര്‍ ഉണ്ടായിരുന്നെങ്കിലും യുഡി ക്ലര്‍ക്കായ രണ്ടു  പേരെയും സ്ഥലംമാറ്റി. എന്നാല്‍ പകരം യുഡി ക്ലര്‍ക്കുമാരെ നിയമിക്കാതെ  രണ്ടു എല്‍ഡി ക്ലര്‍ക്കുകളെ നിയമിച്ച് ഒഴിവ് നികത്തുകയായിരുന്നു. ഇതോടെ യുഡി ക്ലര്‍ക്ക് ചെയേണ്ട ജോലികളെല്ലാം തടസ്സപ്പട്ടു. കുടിക്കടം, ആധാരത്തിന്റെ പകര്‍പ്പ് എന്നിവയ്ക്ക് അപേക്ഷകര്‍ നിരവധിയുണ്ടെങ്കിലും യഥാസമയം നല്‍കാന്‍ കഴിയുന്നില്ല. കുടിക്കടത്തിന് അപേക്ഷ നല്‍കിയാല്‍ ഒരു ദിവസത്തിനകം നല്‍കണമെന്ന് ചട്ടം. എന്നാല്‍ നല്‍കുന്നതാവട്ടെ രണ്ടാഴ്ചത്തോളം സമയമെടുത്തും. കണ്ണൂര്‍ വിമാനത്താവളത്തിനു സ്ഥലമേറ്റെടുക്കുന്നതിന്റെ രജിസ്‌ട്രേഷന്‍ നടപടികളും, വിവിധ അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന സ്ഥലയുടമകള്‍ ഓഫിസിലെത്തി മടങ്ങേണ്ട അവസ്ഥ. രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനം  കാര്യക്ഷമമാക്കാന്‍ രണ്ടു യുഡി ക്ലര്‍ക്കുമാരെ ഉടന്‍ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it