kannur local

മട്ടന്നൂരില്‍ ഡെങ്കിയ്ക്കു പിന്നാലേ മഞ്ഞപ്പിത്തവും പടരുന്നു



മട്ടന്നൂര്‍: ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചതിനു പുറമെ മട്ടന്നൂരില്‍ മഞ്ഞപ്പിത്ത ബാധയും വ്യാപകമായി. കരേറ്റയിലെ കുഞ്ഞിക്കണ്ണോത്ത് തൊട്ടടുത്തുള്ള  വീടുകളിലെ 15 പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയില്‍ കഴിയുകയാണ്്. ഇവിടങ്ങളിലെ മലിനജലത്തില്‍ നിന്നാണ് മഞ്ഞപ്പിത്തം പടരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. കൂടാതെ വയറിളക്കത്തിനും ടൈഫോയ്ഡ് ഉള്‍പ്പെടെ ജലജന്യരോഗങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഏപ്രിലാണ്്് ആദ്യം മട്ടന്നൂര്‍ നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു തുടങ്ങിയത്. പിന്നീട് ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ഇപ്പോള്‍ സമീപ പ്രദേശങ്ങളിലെ മറ്റു ചിലയിടങ്ങളില്‍ ഡെങ്കിപ്പനി പിടിപെടുന്നതായി വിവരമുണ്ട്്. പൊറോറ, കോളാരി, അയ്യല്ലൂര്‍, മേറ്റടി, നെല്ലൂന്നി എന്നിവിടങ്ങളില്‍ നിന്നായി നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുകയാണ്. അതേസമയം സാധാരണ വൈറല്‍ പനിയും ഇപ്പോള്‍ ഡെങ്കിപ്പനിയുടെ ലക്ഷണം കാണിക്കുന്നുണ്ടെന്ന് മട്ടന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ.െക സുഷമ പറഞ്ഞു. ഏതു പനിയായലും ഉടന്‍ ചികില്‍സ ഉറപ്പാക്കണം. വേദനാസംഹാരികളായ മരുന്നുകള്‍ കഴിക്കരുത്. ഇതു അപകടസാധ്യത വര്‍ധിപ്പിക്കുകയേയുള്ളൂ. പനി ബാധിച്ചു ദിവസവും മൂന്നൂറോളംപേര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നുണ്ട്.മട്ടന്നൂര്‍ സ്‌റ്റേഷനിലെ അഞ്ചു പോലിസുകാര്‍ ഡെങ്കി ലക്ഷണമുള്ള പനിക്ക് ചികില്‍സയിലാണ്. എന്നാല്‍ ജില്ലയിലാകെ പനി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ 27 പേര്‍ക്ക് ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു. അതേസമയം ഏഴോളം പേര്‍ മലേരിയ ബാധിച്ചും ചികില്‍സയില്‍ കഴിയുന്നുണ്ട്. കോര്‍പറേഷന്‍ പരിധിയിലെ ഒരാളും ഇതില്‍പ്പെടും. ഡെങ്കിപ്പനിയേതുടര്‍ന്നു കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ തെരുവില്‍ വീട്ടമ്മ കൂടി മരിച്ചതോടെ കുറച്ചുമാസത്തിനിടെ ജില്ലയില്‍ ഡങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ശക്തമായ പ്രതിരോധ നടപടികള്‍ നടത്തുകയാണെന്നും ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it