kannur local

മട്ടന്നൂരില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്‌ രാഷ്ട്രീയ പകപോക്കലെന്ന് യുഡിഎഫ്



ഇരിട്ടി: താലൂക്ക് അനുവദിച്ചതിനെതുടര്‍ന്ന് ഇരിട്ടിയിലേക്ക് അനുവദിച്ച എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് മട്ടന്നൂരില്‍ വേണമെന്ന ആവശ്യം മലയോര ജനതയോടുള്ള രാഷ്ട്രീയ പ്രതികാരമാണെന്ന് യുഡിഎഫ്. ഉളിക്കല്‍ മുതല്‍ കൊട്ടിയൂര്‍ വരെയുള്ള ജനങ്ങള്‍ മട്ടന്നൂരില്‍ എത്തുകയെന്നത് വളരെയേറെ വിഷമകരവും യാത്രാക്ലേശമുണ്ടാക്കുന്നതുമാണ്. താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലെ ജനങ്ങളും ആശ്രയിക്കുന്ന സ്ഥലം ഇരിട്ടിയാണ്. താലൂക്ക് ആസ്ഥാനത്ത് തന്നെ അനുബന്ധ ഓഫിസുകളും ആരംഭിക്കുന്നതാണ് ജനങ്ങള്‍ക്ക് സൗകര്യം. മട്ടന്നൂരില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് സ്ഥാപിക്കാന്‍ മട്ടന്നൂര്‍ നഗരസഭ നീക്കം നടത്തുന്നത് തികച്ചും രാഷ്ട്രീയ താല്‍പര്യത്തിന്റെ ഭാഗമായാണ്. ഇരിട്ടിയില്‍ അനുവദിച്ച ഓഫിസ് മട്ടന്നൂരിലേക്ക് മാറ്റുന്ന നീക്കത്തില്‍ ഇരിട്ടി നഗരസഭ നിലപാട് വ്യക്തമാക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഇരിട്ടിയില്‍ ഓഫിസ് ആരംഭിക്കാനായി കെട്ടിട സൗകര്യം ലഭ്യമാക്കാന്‍ ഇരിട്ടി നഗരസഭയും സമീപ പഞ്ചായത്ത് ഭരണസമിതികളും മുന്‍കൈയെടുക്കണം.  ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഒരു നിലപാടും സ്വീകരിക്കാതെ സണ്ണി ജോസഫ് എംഎല്‍എയെ വികസന വിരുദ്ധനെന്ന്  ആക്ഷേപിച്ച് അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് യുഡിഎഫ് പേരാവൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ പി കെ ജനാര്‍ദനനും കണ്‍വീനര്‍ ഇബ്രാഹീം മുണ്ടേരിയും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it