malappuram local

മഞ്ചേരി ഉദയനഗര്‍ റോഡിലെ മാലിന്യം നഗരസഭ നീക്കം ചെയ്തു



മഞ്ചേരി: പൊതു നിരത്തുവക്കില്‍ മാലിന്യം തള്ളുന്ന പ്രവണത തുടരുന്ന മഞ്ചേരിയില്‍ ഒടുവില്‍ മാലിന്യ നീക്കത്തിന് നഗരസഭ നടപടി സ്വീകരിച്ചു. ഉദയ നഗര്‍ റോഡരികില്‍ വ്യാപകമായി തള്ളിയ മാലിന്യം നഗരസഭ ഇടപെട്ട് നീക്കം ചെയ്തു. തേജസ് വാര്‍ത്തയെ തുടര്‍ന്നാണിത്. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡില്‍ നിന്ന് കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന ഉദയ നഗര്‍ റോഡില്‍ വന്‍തോതിലായിരുന്നു മാലിന്യം തള്ളിയിരുന്നത്. നഗര മധ്യത്തോടു ചേര്‍ന്ന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലായിരുന്നു വന്‍തോതില്‍ മാലിന്യം തള്ളിയിരുന്നത്. മാംസാവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി തള്ളിയത് ചീഞ്ഞളിഞ്ഞ് പ്രദേശമാകെ ദുര്‍ഗന്ധം വമിച്ചതോടെയാണ് പരാതിയുമായി നാട്ടുകാരും യാത്രക്കാരും രംഗത്തുവന്നത്. പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളല്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ തേജസ്’ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിഷയത്തില്‍ നഗരസഭ ഇടപെടുകയായിരുന്നു. റോഡിലെ മുഴുവന്‍ മാലിന്യവും നീക്കംചെയ്ത് പ്രദേശം ഇപ്പോള്‍ ശുചിയാണ്. മാലിന്യം തള്ളല്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നീക്ഷണ സംവിധാനം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it