kannur local

മജിസ്‌ട്രേറ്റിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന തൃശൂര്‍ വാഴപ്പള്ളി മുല്ലശ്ശേരി ഹൗസിലെ വി കെ ഉണ്ണികൃഷ്ണന്‍ (45) വിദ്യാനഗറിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു വി പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ ക്രൈംബ്രാഞ്ച് സംഘം രണ്ട് അഭിഭാഷകരില്‍ നിന്നും ഒരു ന്യായാധിപനില്‍ നിന്നും മൊഴിയെടുത്തു. കര്‍ണാടക സുള്ള്യയില്‍ വച്ച് പോലിസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് കാണിച്ച് മരണപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് മജിസ്‌ട്രേറ്റ് കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
ഈ സമയത്ത് മജിസ്‌ട്രേറ്റിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ആരാഞ്ഞിരുന്ന അഭിഭാഷരില്‍ നിന്നും ന്യായാധിപരില്‍ നിന്നുമാണ് മൊഴി രേഖപ്പെടുത്തിയത്. കണ്ടന്‍കുട്ടി-കുറുമ്പ ദമ്പതികളുടെ മകനും കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമായ ഉണ്ണികൃഷ്ണനെ 2016 നവംബര്‍ 9നാണ് ജില്ലാ കോടതി സമുച്ചയത്തിന് സമീപത്തെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മരണപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ഉണ്ണികൃഷ്ണന്‍ അഭിഭാഷക സുഹൃത്ത് അടക്കം ഏതാനും പേരോടൊപ്പം കര്‍ണാടകയിലെ സുബ്രഹ്മണ്യയിലേക്ക് ഉല്ലാസ യാത്ര പോയിരുന്നു.
തിരികെ മടങ്ങുന്നതിനിടയില്‍ മടിക്കേരിയില്‍ താമസിച്ചെന്നും ഇതിനിടയില്‍ ് ഉണ്ണികൃഷ്ണന്‍ പോലിസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി മദ്യം ബലമായി കുടിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നും കാണിച്ച് മജിസ്‌ട്രേറ്റ് കാസര്‍കോട് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്.
Next Story

RELATED STORIES

Share it