Flash News

മകള്‍ പറഞ്ഞത് സംഭവിച്ചു: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തൊപ്പിയിട്ട പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നു

മകള്‍ പറഞ്ഞത് സംഭവിച്ചു: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തൊപ്പിയിട്ട പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നു
X
ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തൊപ്പിയിട്ട് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി സല്യൂട്ട് സ്വീകരിക്കുന്ന വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു.താന്‍ ഭയപ്പെട്ടത് സംഭവിച്ചു എന്ന ട്വീറ്റോടെ മകള്‍ ശര്‍മിഷ്ടയാണ് ഇത് പുറത്തുവിട്ടത്.



മുഖര്‍ജി ആര്‍എസ്എസ് വേദിയില്‍ നടത്തിയ പ്രസംഗം എല്ലാവരും മറക്കും എന്നാല്‍ അവര്‍ക്കൊര്‍പ്പമുള്ള ചിത്രം നിലനില്‍ക്കുമെന്നും ശര്‍മിഷ്ട വ്യക്തമാക്കിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നത് മുതലെടുത്ത് ബിജെപിയും ആര്‍എസ്എസും തെറ്റായ പ്രചാരണം നടത്തുമെന്ന ഇന്നലെ തന്നെ അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആ പ്രചാരണങ്ങള്‍ക്ക് വിശ്വാസിയത നേടിയെടുക്കുവാനും ഈ സംഘടനകള്‍ക്ക് കഴിയുമെന്നും ഇത് ഒരു തുടക്കമാണെന്നും ബിജെപിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസിലാക്കണം. താങ്കള്‍ അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കില്ലെന്ന് ആര്‍എസ്എസിന് അറിയാം.എന്നാല്‍ താങ്കളുടെ വ്യാജ പ്രസ്താവനകള്‍ പ്രചരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it