മംഗലാപുരത്ത് ദില്‍വാലേയുടെ പ്രദര്‍ശനം തടഞ്ഞു
BY ajay G.A.G21 Dec 2015 6:12 AM GMT
X
ajay G.A.G21 Dec 2015 6:12 AM GMT
മംഗലാപുരം : ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ദില്‍വാലേയുടെ പ്രദര്‍ശനം മംഗലാപുരത്തും സമീപപ്രദേശങ്ങളിലും സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മംഗലാപുരത്തെ മള്‍ട്ടിപ്ലക്സുകള്‍ക്കു മുമ്പിലും സൂറത്ത്കലിലെ ഒരു തീയേറ്ററിലും വിശ്വഹിന്ദുപരിഷത്-ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യയിലെ ജനങ്ങളാണ് ഷാരൂഖിനെ താരമാക്കിയത്. എന്നാല്‍ രാജ്യത്ത് അസഹിഷ്ണുത നിലവിലുണ്ടെന്ന ഷാരൂഖിന്റെ പ്രസ്താവന ജനങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്- വി എച്ച് പി ദക്ഷിണ കന്നഡ പ്രസിഡന്റ് ജഗദീഷ് ഷേനവ പറഞ്ഞു. യഥാര്‍ഥ അസഹിഷ്ണുത എന്താണെന്ന് അദ്ദേഹത്തിന് ഞങ്ങള്‍ കാണിച്ചുകൊടുക്കാനാഗ്രഹിക്കുന്നു. ഷാരൂഖ് ഒരു മുസ്ലീം ആയതുകൊണ്ടല്ല പ്രതിഷേധം. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെയാണ് പ്രതിഷേധമെന്നും ഷേനവ പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്ററുകളോട് ആവശ്യപ്പെട്ടിട്ടുള്ളതായി ബജ്രംഗ്്ദള് നേതാവ് ശരണ്പമ്പ്വല് പറഞ്ഞു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT