ഭീരുവായ മോദി പകവീട്ടുന്നുവെന്ന് കെജിരിവാള്‍
BY TK tk15 Dec 2015 5:36 AM GMT
X
TK tk15 Dec 2015 5:36 AM GMT
[related]
ന്യൂഡല്‍ഹി: മോദിയ്ക്ക് രാഷ്ട്രീയമായി തന്നെ നേരിടാനുള്ള ശക്തിയില്ലാത്തതുകൊണ്ട് പകവീട്ടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍.മോഡി ഭീരുവാണ് അതുകൊണ്ടാണ് ഇത്തരത്തില്‍ പകവീട്ടുന്നതെന്നും കെജിരിവാള്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസ് സിബിഐ റെയ്ഡ് നടത്തി സീല്‍വെച്ചത് സംബന്ധിച്ചാണ് കെജിരിവാളിന്റെ പ്രതികരണം.ട്വിറ്ററിലൂടെയാണ് അദേഹം പ്രതികരിച്ചിരിക്കുന്നത്. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള പോര് ഇതോടെ പരസ്യമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഡല്‍ഹി സര്‍ക്കാരിലെ മുതിര്‍ന്ന ബ്യൂറോക്രാറ്റിന്റെ അറസ്റ്റുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് കരുതുന്നത്. പ്രിന്‍സിപ്പില്‍ സെക്രട്ടറിയും പിഎയുമായ സഞ്ജയ് പ്രതാപ് സിങിനെ അഴിമതി ആരോപണത്തിലാണ് സിബിഐ അറസ്റ്റ് ചെയ്തത്.എഎപി പ്രവര്ത്തകന് നല്കിയ പരാതിയിലായിരുന്നു നടപടി.
When Modi cudn't handle me politically, he resorts to this cowardice
— Arvind Kejriwal (@ArvindKejriwal) December 15, 2015
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT