kozhikode local

ഭീതി അകറ്റാന്‍ ജനപ്രതിനിധികള്‍ രംഗത്തിറങ്ങണമെന്ന്‌

കോഴിക്കോട്: നിപാ വൈറസ് ബാധയെത്തുടര്‍ന്നുള്ള ജനങ്ങളുടെ ഭീതി അകറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള വടകരയിലെ ജില്ലാ ആശുപത്രിയില്‍ നിപരോഗ പ്രതിരോധ പ്രവര്‍ത്തനത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി പ്രസിഡണ്ട് യോഗത്തില്‍ അറിയിച്ചു.
സ്‌കൂളുകള്‍ തുറക്കാനിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കിണറുകള്‍ ശുചീകരിക്കാനും  ക്ലോറിനേഷന്‍ നടത്താനും കിണറുകള്‍ക്ക്  നെറ്റുകള്‍ സ്ഥാപിക്കുവാനും തീരുമാനമായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എച്ച്എംസി, എന്‍എച്ച്എം, ശുചിത്വമിഷന്‍ വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കൈയ്യുറ, മാസ്‌ക് എന്നിവ ആശുപത്രികളില്‍ ലഭ്യമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. നിപ രോഗബാധ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായും യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it