Flash News

ഭിന്ന ശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചു



പനാജി: ശാരീരിക വെല്ലുവിളി നേരിടുന്ന 17കാരിക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി. മുംബെ സ്വദേശിയായ സനിക കസ്‌കറിനാണ് ഗോവയിലെ മന്‍ഗുഷി ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചത്. വാഹനങ്ങള്‍ ക്ഷേത്രത്തില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന നിയമം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജി ഡിസബിലിറ്റി റൈറ്റ്‌സ് അസോസിയേഷഷന്‍ ഓഫ് ഗോവ എന്ന സര്‍ക്കാരിതര സംഘടന പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്ഷേത്രം അധികൃതര്‍ തന്റെ മകളോട് വിവേചനം കാണിച്ചു എന്നാരോപിച്ച് അമ്മ സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നത് നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണെന്ന് സംഘടനയുടെ പ്രസിഡന്റ് അവലിനൊ ഡിസ പറഞ്ഞു. എന്നാല്‍, ചക്രക്കസേര കൊണ്ടുവരുന്നതിന് ക്ഷേത്രത്തില്‍ സൗകര്യമില്ലാത്തതിനാലാണ് നടപടിയെന്നും  പെണ്‍കുട്ടിക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചു എന്നു പറയുന്നത് ശരിയല്ലെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it