kannur local

ഭിന്നശേഷി ദിനാചരണം നടത്തി

കണ്ണൂര്‍: സാമൂഹികനീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കായിക മല്‍സരങ്ങള്‍ നടത്തി. കണ്ണൂര്‍ പോലിസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ പോലിസ് മേധാവി ശിവവിക്രം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ ടി ടി റംല അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ് പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്ഥിരംസമിതി അധ്യക്ഷരായ കെ ശോഭ, കെ പി ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം വിനീത, മുല്ല രാഘവന്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ എം എം മോഹന്‍ദാസ്, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ സി എ ബിന്ദു സംസാരിച്ചു. കണ്ണൂര്‍ എസ്എസ്എ യുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സിയില്‍ നടത്തി. കോര്‍പറേഷന്‍ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സന്‍ ഷാഹിന മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് എഇഒ കെ വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എല്‍പി, യുപി വിഭാഗം കുട്ടികള്‍ക്ക് ചിത്രരചന, കലാ-കായിക പരിപാടികള്‍, അമ്മമാര്‍ക്കും കുട്ടികള്‍ക്കും മല്‍സരങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു.
പാനൂര്‍: കടവത്തൂര്‍ മൈത്രി സ്‌പെഷ്യല്‍ സ്‌കൂളിന്റെ അഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ചിത്രകാരി സി എച്ച് മാരിയത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ ആരതി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അനൂഫ് പറവന്നൂര്‍, അജ്‌വദ് കാലടി സെമിനാറിന് നേതൃത്വം നല്‍കി.          കെ പി ഗാനദാസ്, കെ കെ ഹഫ്‌സ, റമീസ ജഹാന്‍, എ റൂബി, വി ടി സയ്യിദ് ഉമര്‍, എം രേഷ്മ, സഹദ് മാമ്പ്ര, കെ ഉമ്മുഹാനി സംസാരിച്ചു.
ഇരിട്ടി: ഇരിട്ടി ബിആര്‍സി ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഒന്നിച്ചൊന്നായ് പരിപാടി സംഘടിപ്പിച്ചു. കീഴൂര്‍ വാഴുന്നവേഴ്‌സ് യുപി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍ ഉദ്ഘാടനം ചെയ്തു. ബിപിഒ എം ശൈലജ അധ്യക്ഷത വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വിജയലക്ഷ്മി പാലക്കുഴ, കൗണ്‍സിലര്‍ പി രഘു, ഇ ലക്ഷ്മണന്‍, സി സാജിദ്, സി റഫീഖ് സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ബിആര്‍സി കോ-ഓഡിനേറ്റര്‍ കുര്യന്‍, റിസോഴ്‌സ് അധ്യാപിക സുജ തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it