kozhikode local

ഭാഷാപ്രചാരണരംഗത്ത് നിറസാന്നിധ്യമായി അബ്ദുള്‍ റഹീം

കോഴിക്കോട്: അറബി ഭാഷയുടെ ഉത്ഭവവും വളര്‍ച്ചയും പ്രതിപാദിക്കുന്ന അറബി എക്‌സിബിഷനുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി ഭാഷാ പ്രചരണ രംഗത്ത് നിറ സാന്നിധ്യമാവുകയാണ്. ചാലിയം ഗവ.ഫിഷറീസ് സ്‌കൂള്‍ അധ്യാപകനായ എ അബ്ദുള്‍ റഹീം. ഭാഷക്കും ശാസ്ത്രത്തിനും സംഭാവന നല്‍കിയ പ്രതിഭാശാലികള്‍, ഭാഷാ പഠന പുരോഗതി, പഠന സാധ്യതകള്‍, അക്കാദമികമേഖലകള്‍, തൊഴില്‍ സാധ്യതകള്‍, മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തലങ്ങള്‍,പരിസ്ഥിതിസംരക്ഷണ പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു വരുന്നു. തെലുങ്ക്, ഗുജറാത്തി, ഉറുദു,ഹിന്ദി, ഇംഗ്ലീഷ്, അറബി, മലയാളം ഭാഷകളിലെ നൂറോളം പത്രങ്ങള്‍ അമേരിക്ക, ബ്രിട്ടന്‍, ഇന്തോനേഷ്യ സിംഗപ്പൂര്‍ തുടങ്ങിയ അമ്പതോളം രാജ്യങ്ങളിലെ നാണയങ്ങള്‍, മലേഷ്യ, ഹോങ്കോംഗ്, നൈജീരിയ, ശ്രീലങ്ക, സൗദി അറേബ്യ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സികള്‍,  അറബി കാലിഗ്രാഫികള്‍, പഴയതും പുതിയതുമായ ഗ്രന്ഥങ്ങള്‍, ചെറിയ ഖുര്‍ആന്‍ പ്രതികള്‍, പഠനോപകരണങ്ങള്‍ എന്നിവയും പ്രദര്‍ശനങ്ങളില്‍ ഒരുക്കി വരുന്നു.  അറബി ഭാഷാ പഠന ചരിത്രത്തിന് സഹായകമാവുന്ന അല്‍ അറബിയ്യ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.  കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എക്‌സ്‌പോ കണ്‍വീനറാണ്.
Next Story

RELATED STORIES

Share it