ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടും;ബാബാ രാംദേവിന് ജാമ്യമില്ലാ വാറണ്ട്
BY midhuna mi.ptk15 Jun 2017 7:26 AM GMT
X
midhuna mi.ptk15 Jun 2017 7:26 AM GMT
ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഭാരത് മാതാ കീ ജയ് ഏറ്റുവിളിക്കാത്തവരുടെ തല വെട്ടുമെന്ന് പറഞ്ഞ കേസിലാണ് അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ഹരീഷ് ഗോയല്‍ രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സദ്ഭാവന സമ്മേളനത്തിലാണ് ബാബാ രാംദേവ് വിവാദ പരാമര്‍ശനം നടത്തിയത്. താന്‍ ഭരണഘടന അനുസരിക്കന്നയാളാണെന്നും ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്നുമായിരുന്നു രാംദേവിന്റെ പരാമര്‍ശം.
രാംദേവിന്റെ പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സുഭാഷ് ഭദ്ര പരാതി നല്‍കുകയും മാര്‍ച്ച് 2ന് പോലീസ് രാംദേവിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതേതുടര്‍ന്ന് കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, സമാധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാംദേവിനെതിരെ കേസെടുത്തിരിക്കുന്നത്.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT