ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യം; ഡല്‍ഹിയില്‍ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദ്ദനം
BY swapna en30 March 2016 4:35 AM GMT
X
swapna en30 March 2016 4:35 AM GMT
ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഒരു സംഘമാളുകള്‍ മദ്റസാ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. മൂന്ന് മദ്റസാ വിദ്യാര്‍ത്ഥികളെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മദ്റസയില്‍ നിന്ന് ഇടവേളയക്ക് തൊട്ടടുത്തുള്ള പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘമാളുകള്‍ എത്തുകയായിരുന്നു. ഇവര്‍ വിദ്യാര്‍ത്ഥികളോട് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ടു. ഇത് എതിര്‍ത്തപ്പോഴാണ് ആക്രമണം തുടങ്ങിയത്. 17-18 വയസ്സ് പ്രായമുള്ള വിദ്യാര്‍ത്ഥികളെ വടികളുമായെത്തിയ സംഘം പിന്നീട് മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ ഒരു വിദ്യാര്‍ത്ഥിയുടെ കൈ എല്ലു പൊട്ടിയിട്ടുണ്ട്.
പിന്നീട് ഇവിടെയെത്തിയ പോലിസ് ഇവരില്‍ നിന്ന് മൊഴിയെടുത്തു. അക്രമികള്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT