Flash News

ഭാരം കൂടിയ യുവാവിന്റെ ശസ്ത്രക്രിയ വിജയം



മെക്‌സിക്കോ സിറ്റി: ലോകത്തെ ഏറ്റവും ഭാരം കൂടിയ പുരുഷനെന്ന് കരുതപ്പെടുന്ന യുവാന്‍ പെദ്രോ ഫ്രാന്‍കോയുടെ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ മെക്‌സിക്കോയില്‍ വിജയകരമായി നടത്തി. ശരീരഭാരം പാതിയായി കുറയ്ക്കാനുദ്ദേശിച്ചുള്ള ചികില്‍സയാണ് നല്‍കുന്നത്. വൈകാതെതന്നെ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വയറിന്റെ വലിപ്പം കുറയ്ക്കാനും കുടലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനുമുള്ള ശസ്ത്രക്രിയ നവംബറില്‍ നടത്തും. 23 വയസ്സുകാരനായ മെക്‌സിക്കോക്കാരന് 600 കിലോഗ്രം വരെ ഭാരമുണ്ടായിരുന്നു. ഗാസ്ട്രിക് ബൈപാസ് സര്‍ജറിയാണ് ഫ്രാന്‍കോയ്ക്കു ചെയ്തത്.
Next Story

RELATED STORIES

Share it