ഭവനരഹിതര്‍ക്ക് അഭയം; യുപിക്കും, ബംഗാളിനും സുപ്രിംകോടതി ശാസന

ന്യൂഡല്‍ഹി: നഗരങ്ങളിലെ ഭവനരഹിതര്‍ക്ക്് അഭയം നല്‍കുന്നതില്‍ ഉദാസീനത കാണിക്കുന്ന യുപി, ബംഗാള്‍ സര്‍ക്കാരുകളെ സുപ്രിംകോടതി ശാസിച്ചു. ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടു ഹാജരാവാന്‍ ജസ്റ്റിസുമാരായ എം ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച കോടതി, നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് അഭയം നല്‍കുന്നതിലും ദീന്‍ദയാല്‍ അന്ത്യോദയ നാഷനല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍ പദ്ധതി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു കോടതി നിരീക്ഷിച്ചു. കോടതി നിര്‍ദേശിച്ചിട്ടും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സത്യാവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ ബെഞ്ച് ഖേദവും പ്രകടിപ്പിച്ചു. ജനുവരി 10ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണം.
Next Story

RELATED STORIES

Share it