thiruvananthapuram local

ഭവനരഹിതരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നല്‍കണം: വി എസ് ശിവകുമാര്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തിലും അതിനുശേഷമുണ്ടായ കടലാക്രമണങ്ങളിലും വീടുകള്‍ നഷ്ടപ്പെട്ട മുഴുവന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ വീടുകള്‍ നിര്‍മിച്ചുനല്‍കി പുനരധിവസിപ്പിക്കണമെന്ന് വിഎസ് ശിവകുമാര്‍ എംഎല്‍എ. ഓഖി ദുരന്തബാധിതരായവരുടെ കുട്ടികള്‍ക്ക് രണ്ടാംഘട്ട പഠനോപകരണവിതരണം പൂന്തുറയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോട്ടും വള്ളവും വലയും നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് പുതിയ മല്‍സ്യബന്ധനോപകരണങ്ങള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കണമെന്നും ശിവകുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ തുടര്‍പഠനം, ആശ്രിതര്‍ക്ക് ജോലി തുടങ്ങിയ വാഗ്ദാനങ്ങളും സര്‍ക്കാര്‍ പാലിച്ചിട്ടില്ല.
ഓഖി ദുരന്തത്തില്‍ പരിക്കേറ്റ് ഇനി മല്‍സ്യബന്ധനത്തിനുപോകാന്‍ കഴിയാത്ത മല്‍സ്യത്തൊഴിലാളികള്‍ക്ക്, മരണപ്പെട്ടവരുടേതിനും, കാണാതായവരുടെയും ആശ്രിതര്‍ക്ക് നല്‍കിയതിനുതുല്യമായ ആനുകൂല്യങ്ങള്‍ നല്‍കണം. ലക്ഷദ്വീപിലെ പോലെ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളെയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ശിവകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it