Breaking News

ഭര്‍ത്താവ് അശ്ലീല വീഡിയോകള്‍ക്ക് അടിമ: പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സുപ്രിംകോടതിയില്‍

ഭര്‍ത്താവ് അശ്ലീല വീഡിയോകള്‍ക്ക് അടിമ: പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സുപ്രിംകോടതിയില്‍
X
ന്യൂഡല്‍ഹി: ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് അടിമയായതു കാരണം രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സുപ്രിംകോടതിയില്‍. 35കാരനായ ഭര്‍ത്താവ് പോണ്‍ സൈറ്റുകള്‍ക്ക് അടിമയായതിനാല്‍ ദൈനംദിന പ്രവൃത്തികള്‍ പോലും അവഗണിക്കുകയാണെന്നും തങ്ങളുടെ ദാമ്പത്യജീവിതം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് 27കാരിയായ യുവതി ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
അശ്ലീല വീഡിയോകള്‍ വെബ്‌സൈറ്റുകളില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കുന്നതിനാല്‍ രാജ്യത്തെ യുവതലമുറയെ അതു വളരെ പെട്ടെന്നു ബാധിക്കുന്നു. ഇത് അവരുടെ ധാര്‍മികവും ആത്മീയവുമായ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനു കാരണമാവുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിക്കു മുന്നിലെത്തുന്ന മൂന്നാമത്തെ ഹരജിയാണിത്.

Next Story

RELATED STORIES

Share it