kozhikode local

ഭരണഘടനാ സ്ഥാപനങ്ങള്‍ മുസലിംകളെ മുന്‍വിധിയോടെ കാണുന്നുവെന്ന്‌

കോഴിക്കോട്: ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ പോലും മുസ്‌ലീം സമുദായത്തിന്റെ പ്രശ്‌നങ്ങളെ മുന്‍വിധിയോടെയാണ് കാണുന്നതെന്ന് എം ഐ ഷാനവാസ് എംപി. മെക്ക സംഘടിപ്പിച്ച ജസ്റ്റിസ് രജീന്ദ്രസച്ചാര്‍ അനുസ്മരണവും ന്യൂനപക്ഷ കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഭരണഘടനാ സ്ഥാപനത്തിന്റെ തലവനില്‍ നിന്ന് അത്തരത്തിലുള്ള അനുഭവമാണ് ഉണ്ടായത്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തോട് സംസാരിച്ചപ്പോള്‍, മുസ്‌ലിം വിഭാഗം എല്ലാ ആനുകൂല്യങ്ങളും അടിച്ചെടുക്കുകയാണെന്നായിരുന്നു ആദ്യ പ്രതികരണം. പാര്‍ലമെന്റിലും ഇതുതന്നെയാണ് സ്ഥിതി. മുസ്‌ലിം വിഭാഗങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോള്‍ പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്ന് ആക്രോശിക്കുകയാണ് പല അംഗങ്ങളും ചെയ്യാറ്. മുസ്‌ലിം വിഭാഗത്തിന് ഒറ്റക്കെട്ടായി നില്‍ക്കാനായില്ലെങ്കില്‍ വരും തലമുറക്ക് ഇവിടെ ജീവിക്കാന്‍ പറ്റുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കച്ചവട കമ്പോളത്തില്‍ നിന്ന് മുസ്‌ലിം സമുദായത്തെ രക്ഷിക്കുകയാണ് വിശ്വാസികള്‍ ആദ്യം ചെയ്യേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം പറഞ്ഞു.
ഈ കമ്പോളത്തെ ചുറ്റിപറ്റി നില്‍ക്കുന്നവര്‍ക്ക് സമുദായം നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ പരിഹാരം കാണാനോ സാധിക്കുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍, സമുദായത്തിനു നേരെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൊലക ളും അക്രമങ്ങളും ചുട്ടെരിക്ക ലും തുടര്‍ന്നു കൊണ്ടേയിരിക്കും. പൊതുപ്രവര്‍ത്തനവും മതപ്രവര്‍ത്തനങ്ങളും കച്ചവടവ ല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്.
മതത്തിനു മുകളിലാണ് ഇപ്പോള്‍ പല സംഘടനകളുടേ യും സ്ഥാനം. മുസ്‌ലിം വിഭാഗങ്ങളുടെ ശബ്ദം തങ്ങളാണെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. ഈ അവസ്ഥ മാറണം. ആരേയും പ്രതീക്ഷിച്ചിരിക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല ഉള്ളത്.
ഇത് തിരിച്ചറിഞ്ഞ് സമുദായത്തിന്റെ സ്വത്വം മുറുകെ പിടിച്ച്  ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുകയാണ് വേണ്ടത്. രജീന്ദ്രസച്ചാറിന്റെ റിപോര്‍ട്ട് മുസ്‌ലിം വിഭാഗത്തിന് ഇതിനുള്ള കരുത്തും ആത്മവിശ്വാസവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെക്ക സംസ്ഥാന പ്രസിഡ ന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷനായി. പി ടി റഹീം എംഎല്‍എ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി കെ ഉസ്മാന്‍, മായിന്‍ ഹാജി, മോയിന്‍ കുട്ടി, എന്‍ കെ ആലി സംസാരിച്ചു.
Next Story

RELATED STORIES

Share it