thrissur local

ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച: മധ്യവയസ്‌കന്‍ അറസ്റ്റില്‍

വടക്കാഞ്ചേരി: മുള്ളൂര്‍ക്കര തിരുവാണിക്കാട് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച നടത്തിയ മധ്യവയസ്‌കനെ പിടികൂടി. എറണാകുളം പുത്തന്‍കുരിശ് കാണിനാട് ദേശം പുത്തന്‍പുരയില്‍ വീട്ടില്‍ ആന്റണി (52)യെയാണ് കളവു നടന്ന് മണിക്കൂറുകള്‍ക്കകം വടക്കാഞ്ചേരി പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐമാരായ ആനന്ദന്‍, ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.40നാണ് കവര്‍ച്ച നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സിപിഒമാരായ റിയാസുദ്ദീന്‍, ജിനോ സെബാസ്റ്റിയന്‍, ജിനോ സെബാസ്റ്റിയന്‍, ഹോം ഗാര്‍ഡ് സുരേന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it