kozhikode local

ഭക്ഷ്യവില്‍പന ശാലകളില്‍ പരിശോധന കര്‍ശനമാക്കണം: നാട്ടുകാര്‍

പേരാമ്പ്ര : അനധികൃത കച്ചവടവും ഹോട്ടലുകളുടെ ശോച്യാവസ്ഥയും പരാതിക്കിടയാക്കുന്നു. പേരാമ്പ്രയിലും പരിസര പ്രദേശങ്ങളില്ലമാണ് വൃത്തിനീനമായ അന്തരീക്ഷത്തില്‍ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്നു .പല ഹോട്ടലുകളിലും അരുവികളിലെ മാലിന്യം കലര്‍ന്ന വെള്ളം പാത്രം കഴുകാനും മുഖം കഴുകാനും വരെ ഉപയോഗിക്കുന്നതായി പരാതി ഉണ്ട് .
ടൗണ്‍ മേഖലകളിലെ ഹോട്ടലുകളില്‍ അധികൃതര്‍ പരിശോധനനടത്തുണ്ടെങ്കി ലുംപലതും ചടങ്ങു മാത്രമാണെന്നും ശോച്യാവസ്ഥയുടെ പേരിലും ഹോട്ടലുകളുടെ പേരിലുംനടപടി കാര്യക്ഷമമല്ലെന്നും പരാതി ഉണ്ട്. പല ഗ്രാമത്തിലുംവീടുകളിലെയുംസ്ഥാപനങ്ങളുടെയും മാലിന്യപൈപ്പുകള്‍ അരുവികളിലേക്കും തോടുകളിലേക്കും തുറന്ന് വിടുന്നതിയായി പരാതി ഉയര്‍ന്നു .കഴിഞ്ഞ ദിവസം മലമ്പനി റിപ്പോര്‍ട്ട് ചെയ്ത കൂത്താളി പഞ്ചായത്തിലെ വിളയാട്ടു കണ്ടി മുക്ക് മേഖലയില്‍ ചക്കിട്ടപാറ താനിക്കണ്ടി, വിളയാടുകണ്ടി മുക്ക് ആവടുക്ക റോഡുകളുടെവശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളുടെയും വീട്ടുകളുടെ പൈപ്പുകള്‍ അധികൃരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇവിടെ താമസിച്ച  അന്യസംസ്ഥാന തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്.
ഇവര്‍ ഉപയോഗച്ച കുടിവെള്ളം വൃത്തിയുള്ളതായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മേഖലയില്‍ ശുചീകരണം നടത്തുകയും തൊഴിലാളികള്‍ മാറിപ്പോവുകയും ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം കാര്യക്ഷമമാക്കണമെന്നും ഒഴുകുന്ന വെള്ളത്തില്‍ മാലിന്യം തുറന്നു വിടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it