Cricket

ബൗളിങ് കരുത്തില്‍ പഞ്ചാബിനെ മുട്ടുകുത്തിച്ച് ഹൈദരാബാദ്‌

ബൗളിങ് കരുത്തില്‍ പഞ്ചാബിനെ മുട്ടുകുത്തിച്ച് ഹൈദരാബാദ്‌
X


ഹൈദരബാദ്: ഐപിഎല്ലിലെ ആവേശ മല്‍സരത്തില്‍ കരുത്തരായ പഞ്ചാബിനെ തകര്‍ത്ത് ഹൈദരാബാദ്. 13 റണ്‍സിനാണ് ആതിഥേയരായ ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ്് ചെയ്ത സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം 19.2 ഓവറില്‍ 119 റണ്‍സില്‍ അവസാനിച്ചു. ഹൈദരാബാദിന് വേണ്ടി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ, ബേസില്‍ തമ്പി, ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. കെ എല്‍ രാഹുലാണ് (32) പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍. ക്രിസ് ഗെയ്‌ലും (23) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ തകര്‍ച്ചയോടെ തുടങ്ങിയ ഹൈദരാബാദിന് കരുത്തായത് മനീഷ് പാണ്ഡെയുടെ (54) ബാറ്റിങാണ്.ഷക്കീബ് അല്‍ ഹസനും (28) യൂസഫ് പഠാനും (21*) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പഞ്ചാബിന് വേണ്ടി നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അങ്കിത് രജപുത് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.
ജയത്തോടെ ഏഴ് മല്‍സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി പഞ്ചാബിനെ മറികടന്ന് ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തി. പഞ്ചാബ് മൂന്നാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it