kasaragod local

ബ്ലോക്ക് പഞ്ചായത്ത് സ്ഥലം കൈയേറി ആരാധനാലയം: എതിര്‍പ്പ് ശക്തം

തൃക്കരിപ്പൂര്‍: പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറി ഒരു വിഭാഗം ആരാധനാലയം പണിയുന്നത്് വിവാദമാകുന്നു. കൊയോങ്കര റോഡ് കരയില്‍ ബ്ലോക്ക് പഞ്ചായത്ത് ഭൂമി സമുദായ സംഘം അധീനപ്പെടുത്തി ആരാധനാലയം പണിതെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് പരാതിയുണ്ട്.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വടക്കേ തൃക്കരിപ്പൂര്‍ വില്ലേജില്‍പ്പെട്ട കൊയോങ്കര മൃഗാശുപത്രി ബസ് പ്പില്‍ മെയിന്‍ റോഡില്‍ പൊന്നും വിലയുള്ള ഭൂമിയാണ് കൈയേറി ചുറ്റുമതിയുണ്ടാക്കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ്് ഒരു സമുദായം ഇവിടെ സ്ഥലം കൈവശംവച്ച് ആലിന്‍കീഴില്‍ ക്ഷേത്രം പണിയുകയും പിന്നീട് ചുറ്റിലുംമതില്‍കെട്ടി വിപുലീകരിക്കുകയും ചെയ്തു.  ഇതിനെതിരെ നടപടി എടുത്തിട്ടില്ല. ഇപ്പോള്‍ ഇതേ സ്ഥലത്തിന്റെ മൂന്നില്‍ ഒരുഭാഗം മുകയ സമുദായക്കാര്‍ മതില്‍കെട്ടി വരമ്പ് തിരിച്ച് ഭണ്ഡാരം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്്. നേരത്തേ ഇവിടെ ആരാധനാലയത്തിന്റെ ഭാഗമായി വിളക്കുവച്ചുവരികയാണുണ്ടായതെന്ന് ഇവിടത്തെ പൗരപ്രമുഖരും പ്രായമായവരും പറയുന്നു. എന്നാല്‍ അടുത്തകാലത്തായി മതില്‍കെട്ടി സമീപ സ്ഥലവും ഇതിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്തതായി പരാതിയുണ്ട്. ഇതു വിവാദമായതിനേതുടര്‍ന്നു ചന്തേര പോലിസും ജനപ്രതിനിധികളും മറ്റും ഇടപെട്ട് നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം ഇവിടെ വിപുലമായി ആരാധനാലയം പണിയാനുള്ള സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. നേരത്തെതന്നെ ബ്ലോക്ക് പഞ്ചായത്ത് ഇവിടെ ചുറ്റുമതില്‍ സ്ഥാപിച്ചിരുന്നുവെങ്കി ല്‍ കൈയേറ്റം ഒഴിവാക്കാമായിരുന്നുവെന്നു നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവിട്ട് പണിത ചുറ്റുമതിലിനകത്താണ് വീണ്ടും കൈയേറ്റം.
നേരത്തെ ഈ സ്ഥലത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസും (വിഇഒ), വിത്ത് ശേഖരണ കേന്ദ്രവും ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്കണവാടിയും ബ്ലോക്ക് പഞ്ചായത്ത് പുതുതായി പണിത വിപണന കേന്ദ്രവുമാണുള്ളത്്.
തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ മറ്റുചില ഭാഗങ്ങളിലും ഇത്തരത്തില്‍ റോഡരികില്‍ സ്ഥലം കൈയേറി ആരാധനാലയമോ, ഭണ്ഡാരമോ, മറ്റുസൂചകങ്ങളോ സ്ഥാപിക്കുന്നതായും പരാതിയുണ്ട്. മാണിയാട്ട്, ചന്തേര ഭാഗങ്ങളിലും കൈയേറ്റമുണ്ട്. റോഡ് വികസനത്തിനു പോലും തടസ്സമാകുന്ന ഇത്തരം ആരാധനാലയങ്ങളുടെ നിര്‍മാണം നാടിന്റെ സൈ്വരമായ അന്തരീക്ഷത്തിനും മങ്ങലേല്‍പ്പിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it