Kollam Local

ബ്ലേഡ് മാഫിയ വീട് തട്ടിയെടുത്തു



അഞ്ചല്‍: വീടും പുരയിടവും പണയം വച്ച് ബ്ലേഡ് പലിശയ്ക്ക് പണം വായ്പയെടുത്ത് കടത്തിലായ കുടുംബം സ്വന്തം വീടിന്റെ കാര്‍ പോര്‍ച്ചില്‍ താമസമാക്കി. ഏരൂര്‍ കരിമ്പിന്‍ കോണത്താണ് സംഭവം.2015ല്‍ ഏരൂര്‍ കരിമ്പില്‍ കോണത്ത് പുത്തന്‍വീട്ടില്‍ ഹരികുമാര്‍  ഏരൂര്‍ സ്വദേശിയായ ചിത്തിര ഷൈജുവില്‍ നിന്നും 30 ലക്ഷം രൂപ വീടും വസ്തുവും പണയം വെച്ച് വായ്പയെടുത്തിരുന്നു. തുടര്‍ന്ന് ഓരോ മാസവും ഒന്നര ലക്ഷം രൂപാ വീതം തിരിച്ചടയ്ക്കുകയുണ്ടായി. ഇപ്രകാരം 25 ലക്ഷം രൂപ തിരിച്ചടതായി ഇവര്‍ പറയുന്നു. എന്നാല്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് 2017 ഏപ്രില്‍ മാസത്തില്‍ പണയ വസ്തു ഷൈജു സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തു. വീടും പുരയിടവും വിറ്റ് കുടിശ്ശികത്തുക കഴികെ ബാക്കിയുള്ള രൂപ ഹരികുമാറിന് നല്‍കാമെന്നുള്ള കരാറിന്മേലാണ് വസ്തു രജിസ്റ്റര്‍ ചെയ്തതെന്ന് ഹരികുമാര്‍ പറഞ്ഞു.രജിസ്‌ട്രേഷന് ശേഷം ഹരികുമാറും ഭാര്യയും 14 ഉം, എട്ടും വയസ്സുള്ള രണ്ട് കുട്ടികളും 90 വയസ്സുള്ള മാതാവിനുമൊപ്പം വീട് വിട്ടിറങ്ങി കൊടുക്കുകയും വാടക വീട്ടില്‍ താമസമാക്കുമായിരുന്നു. ഇതിനിടെ വീടും പുരയിടവും ഷൈജു തന്റെ സഹോദരിക്ക് വിറ്റതറിഞ്ഞ് ബാക്കി തുക ആവശ്യപ്പെട്ടപ്പോള്‍ ഷൈജുവിന്റെ ഗൂണ്ടകള്‍ ഹരികുമാറിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവത്രേ. ഈ വിവരം ഹരികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട്കണ്ട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബത്തിന് സുരക്ഷ ഉറപ്പാക്കാമെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചു.എല്ലാം നഷ്ടപ്പെട്ട ഇവര്‍ക്ക് ആഹാരവുമായെത്തിയ ബന്ധുക്കളേയും ഈ വിവരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ പ്രവര്‍ത്തകരേയും ഏരൂര്‍ പോലിസ് തടസ്സപ്പെടുത്തുകയും ചെയ്തു. പോലീസ്‌ബ്ലേഡ് മാഫിയയെ സംരക്ഷിക്കുക യാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.കുടുംബാംഗങ്ങളെയും കൊണ്ട് മഴയത്ത് മറ്റെങ്ങും പോകാന്‍ കഴിയാതെ ഹരികുമാറും കുടുംബവും വീടിന്റെ കാര്‍പ്പോര്‍ച്ചില്‍ കഴിയുകയാണ്. തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെതുടര്‍ന്ന് ഇവര്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it