kannur local

ബ്ലാത്തൂരിലെ ഹോമിയോ പിഎച്ച്‌സിക്കെതിരേ

കെട്ടിട ഉടമ നിയമനടപടിക്ക്ഇരിക്കൂര്‍: ബ്ലാത്തൂര്‍ ടൗണില്‍ എസ്ബിഐയുടെ ഒന്നാം നിലയില്‍ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിന് വാടക നല്‍കുന്നില്ലെന്ന് പരാതി. ഇതേത്തുടര്‍ന്ന് കെട്ടിട ഉടമ പി മുഹമ്മദ് അറഫാത്ത് നിയമനടപടിക്കൊരുങ്ങുന്നു. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഏറെ താല്‍പര്യപ്പെട്ട് പടിയൂര്‍ പഞ്ചായത്തിലേക്ക് അനുവദിച്ച ശേഷം ബ്ലാത്തൂരില്‍ സ്ഥാപിച്ച ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍(ഹോമിയോപതി)ക്കാണ് ഈ ദുര്‍ഗതി. നന്നായി പ്രവര്‍ത്തിച്ചുവരുന്ന ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ വാടകയാണ് ഇതുവരെ നല്‍കാതിരുന്നത്. കെട്ടിട ഉടമ പലതവണ രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിക്കും മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയെങ്കിലും മറുപടി പോലും ലഭിച്ചിട്ടില്ലെന്നും ഉടമ പറയുന്നു. സാധാരണ നിലയില്‍ എന്‍ജിനീയര്‍ നല്‍കുന്ന സ്‌ക്വയര്‍ഫീറ്റ് കണക്കാക്കി വാടക നിശ്ചയിക്കുകയാണു ചെയ്യുക. ഇതുവരെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിട്ടും വാടക നല്‍കാത്തതിനാല്‍ പഞ്ചായത്ത് ഭരണസമിതി, സെക്രട്ടറി, മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യാനുള്ള തീരുമാനത്തിലാണ് ഉടമ.വാടക പ്രശ്‌നം സംബന്ധിച്ച് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജയുമായി ബന്ധപ്പെട്ടപ്പോള്‍ കെട്ടിട ഉടമ ഇതുവരെ അറിയിച്ചിട്ടില്ലെന്നും വാര്‍ഡ് മെംബറുമായി ബന്ധപ്പെട്ട് ഉടന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം കളവാണെന്നും എല്ലാ പരാതിയുടെയും കോപികള്‍ കൈയിലുണ്ടെന്നും അവയെല്ലാം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഉടമ അറിയിച്ചു. ഹോമിയോ ആശുപത്രിക്ക് സൗകര്യമുള്ളതും ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നതുമായ സ്ഥലത്ത് വേണമെന്ന തീരുമാനത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം ടൗണില്‍ തന്നെ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it