World

ബ്രിട്ടീഷ് മനുഷ്യസ്‌നേഹി നികോളാസ് വിന്‍ടണ്‍ അന്തരിച്ചു

ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് ചെക്ലോസ്ലാവാക്യയിലെ പ്രേഗ് നാസികള്‍ ആക്രമിച്ച  സമയത്ത് നൂറോളം ജൂത കുട്ടികളെ രക്ഷപ്പെടുത്തിയ മനുഷ്യസ്‌നേഹി നികോളാസ് വിന്‍ടണ്‍ (106) അന്തരിച്ചു.

ജര്‍മന്‍ - ജൂത ദമ്പതികളുടെ മകനായി ലണ്ടനില്‍ ജനിച്ച അദേഹം നാസികളുടെ അധീനതയിലുള്ള ചെക്കോസ്ലാവാക്യയിലേക്ക് യാത്രപോകുകയായിരുന്നു. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജോലിയെടുത്തിരുന്ന സമയത്താണ് ഈ യാത്ര. ചെക്കോസ്ലാവാക്യയിലെത്തിയ അദേഹം  ഒരു ട്രെയിന്‍ സംഘടിപ്പിച്ച് നാസികളുടെ കോണ്‍സന്റ്രേഷന്‍ ക്യാമ്പില്‍  നിന്നും 669 കുട്ടികളെയാണ രക്ഷിച്ച് ബ്രിട്ടണിലെത്തിച്ചത്.എന്നാല്‍ ഈ വിഷയം വിന്‍ടണ്‍ പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ അദേഹത്തിന്റെ ഭാര്യ ഇക്കാര്യം സ്‌ക്രാപ്പ് ബുക്കില്‍ നിന്ന് കണെ്ടത്തുകയായിരുന്നു. ഈ കുട്ടികളുടെ മാതാപിതാക്കളുടെ വിവരങ്ങളും ഈ പുസ്തകത്തിലുണ്ടായിരുന്നു. ഇംഗ്ലീഷ് സ്‌കിന്‍ലര്‍ എന്നാണ് അദേഹം അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it