ബ്രസ്സല്‍സ് വിമാനത്താവളം ഭാഗികമായി തുറന്നു

ബ്രസ്സല്‍സ്: ബോംബാക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ബ്രസ്സല്‍സ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ചു. പോര്‍ച്ചുഗീസ് നഗരമായ ഫാറോയിലേക്കായിരുന്നു ആദ്യവിമാനം. ഫാറോയ്ക്ക് പുറമേ ഇറ്റലിലെ റ്റിയൂറിനിലേക്കും ഗ്രീസിലെ ഏതന്‍സിലേക്കുമുള്ള വിമാനങ്ങള്‍ ഇന്നലെ ബ്രസ്സല്‍സില്‍ നിന്നു സര്‍വീസ് നടത്തി. ബല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ കഴിഞ്ഞ മാസം 22നുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണ് വിമാനത്താവളം അടച്ചിട്ടത്. ആക്രമണത്തില്‍ 32പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it