ബ്രഡ്ഡില്‍ ക്യാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളെന്ന് പഠനം
BY sdq Kappan23 May 2016 11:23 AM GMT
X
sdq Kappan23 May 2016 11:23 AM GMT
[related] നമ്മുടെ ഭക്ഷണത്തിലെ സ്ഥിരം വിഭവമായ ബ്രഡ്ഡില്‍ ക്യാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പഠനം. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്വിറോണ്മെന്റ് (സിഎസ്ഇ) ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് മറ്റു രാജ്യങ്ങളില്‍ നിരോധിച്ച പൊട്ടാസ്യം അടങ്ങിയ രണ്ട് രാസ വസ്തുക്കള്‍ ബ്രഡ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമാറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ ഇന്ത്യയില്‍ ബ്രഡിന്റെ നിര്‍്മ്മാണത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് സിഎസ്ഇ കണ്ടെത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ വില്‍പ്പന നടത്തുന്ന ബ്രഡ്ഡില്‍ ഇവ സാധാരണയായി ഉപയോഗിക്കുന്നുവെന്നാണ് പഠന പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊട്ടാസ്യം ബ്രോമാറ്റ് മനുഷ്യരില്‍ അര്‍ബുദത്തിന് കാരണമാവുന്ന രാസവസ്തുവാണ്. ഇത് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. പൊട്ടാസ്യം അയഡേറ്റ് തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുന്ന രാസവസ്തുവാണ്. ഈ രണ്ടു രാസവസ്തുക്കള്ക്കം രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സിഎസ്ഇ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT