സണ്ണിലിയോണ്‍ പങ്കെടുക്കുന്ന നൃത്ത പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു
BY Jesla JSL15 Dec 2017 12:17 PM GMT
X
Jesla JSL15 Dec 2017 12:17 PM GMT
ബംഗുളുരു: ബോളിവുഡ് താരം സണ്ണിലിയോണ്‍ പങ്കെടുക്കുന്ന നൃത്ത പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ന്യൂ ഇയര്‍
ആഘോഷങ്ങള്‍ക്കായി സണ്ണി ലിയോണ്‍ കര്‍ണ്ണാടകയില്‍ എത്തുന്നതിനെതിരെ പ്രതിഷേധവുമായി രക്ഷണ വേദിക സേന രംഗത്തുവന്നതിനെ തുടര്‍ന്നായിരുന്നു അനുമതി നിഷേധം. സംസ്‌കാരത്തെ അറിയാത്ത നടിയെ പുതുവര്‍ഷദിനത്തില്‍ അതിഥിയായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം. സണ്ണി എത്തുന്നതിനെതിരെ 15 ജില്ലകളിലാണ് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
അല്പവസ്ത്രധാരിയായ സണ്ണി ലിയോണിയെപ്പോലുള്ളവരെ ഉള്‍ക്കൊള്ളാന്‍ കര്‍ണ്ണാടകയുടെ പാരമ്പര്യത്തിന് കഴിയില്ലെന്നാണ് രക്ഷണ വേദിക സേന നേതാവ് ഹരീഷ് പറഞ്ഞത്. കഴിഞ്ഞ ദിവസം സണ്ണി ലിയോണിയുടെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു.
കര്‍ണ്ണാടകയിലെ സ്ത്രീകളുടെയും കുട്ടികളുടെയും മാന്യമായ ജീവിതത്തെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന ജീവിതരീതിയാണ് സണ്ണി ലിയോണിയുടേത് എന്നാണ് സേനയുടെ വാദം.
സാരിയുടുത്ത് മാന്യമായി നൃത്തം ചെയ്യുകയാണെങ്കില്‍ മാത്രം കര്‍ണ്ണാടകയില്‍ സണ്ണി ലിയോണിയെ സ്വാഗതം ചെയ്യുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാമെങ്കില്‍ മാത്രം കര്‍ണ്ണാടകയില്‍ നടക്കുന്ന സണ്ണിയുടെ പുതുവര്‍ഷ നൃത്തത്തെ അംഗീകരിക്കാമെന്നും അവര്‍ പറഞ്ഞു.
കര്‍ണ്ണാടകയിലെ പ്രമുഖ പരസ്യ എജന്‍സി നടത്തുന്ന ന്യൂ ഇയര്‍ പരിപാടിയില്‍ ആണ് സണ്ണി ലിയോണ്‍ നൃത്തമവതരിപ്പിക്കുന്നത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT