ബോളിവുഡെന്ന പേര് മാറ്റണമെന്ന് ബിജെപി നേതാവ്


ന്യൂഡല്‍ഹി: ബോളിവുഡെന്ന ഹിന്ദി സിനിമാ മേഖലയുടെ പേര് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്. ബിബിസി ചാനല്‍ നല്‍കിയ പേരാണ് ബോളിവുഡ്. ഈ പേര് ഹിന്ദി സിനിമകളെ പരിഹസിക്കുന്നതാണ്. ബോളിവുഡിന് പകരമായി മറ്റൊരു പേര് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രി രാജ്യവര്‍ധന്‍ റതോറെക്കു കൈലാഷ് വിജയ് കത്തയച്ചു. വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാനായി ‘ #ഉീി േഇമഹഹ ക േആീഹഹ്യംീീറ ‘എന്ന കാംപയിന്‍ സോഷ്യല്‍ മീഡിയയിലൂടെ ഇദ്ദേഹം പ്രചരിപ്പിച്ചിരുന്നു. സത്യജിത് റായുടെയും ദാദാ സാഹിബ് ഫാല്‍കെയുടെയും വിരലടയാളം പതിഞ്ഞ ഇന്ത്യന്‍ സിനിമയെ അപമാനിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും കോളിവുഡ്, മോളിവുഡ് തുടങ്ങിയ പേരുകളും പുനര്‍നാമകരണം ചെയ്യാന്‍ പരിശ്രമിക്കുമെന്നും കൈലാഷ് വിജയ് പറഞ്ഞു.
Next Story

RELATED STORIES

Share it