ബൈക്ക് പോസ്റ്റിലിടിച്ചു മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

ചാഴൂര്‍: സൈക്കിള്‍ യാത്രികനെ രക്ഷിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ബൈക്ക് ഓടിച്ച സഹോദരനും സൈക്കിള്‍ യാത്രക്കാരനും പരിക്കേറ്റു. ചെമ്മാപ്പിള്ളി പൂക്കാട്ട് ലാല്‍സന്റെ മകന്‍ അമിത്(16) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെ അമിത് ജ്യേഷ്ഠന്‍ മിഥുന്‍ലാലിനൊപ്പം വേലുമാന്‍പിടിയിലെ അമ്മാവന്റെ വീട്ടിലേക്ക് ബൈക്കില്‍ പോവുമ്പോള്‍ ചാഴൂര്‍ ദുബയ് റോഡിലായിരുന്നു അപകടം.
പരിക്കേറ്റ മിഥുന്‍ലാലിനെ കൂര്‍ക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൈക്കിള്‍ യാത്രക്കാരനും ചാഴൂര്‍ സെന്ററിലെ വ്യാപാരിയുമായ കാക്കനാട്ട് മുരളിയും ആശുപത്രിയില്‍ ചികില്‍സയിലാണ്.
പെരിങ്ങോട്ടുകര ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു അമിത്.
Next Story

RELATED STORIES

Share it