Flash News

ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
X


ചെറുപുഴ: മച്ചിയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കരിയക്കരയിലെ അഴകത്ത് ചാക്കോയുടെ മകന്‍ ടോണി(18), ചെറുപുഴ കാക്കേഞ്ചാലിലെ കേഴപ്ലാക്കല്‍ സജിയുടെ മകന്‍ അഭിഷേക്(18) എന്നിവരാണു മരിച്ചത്. വൈകീട്ട് നാലോടെ മച്ചിയില്‍ ജുമാ മസ്ജിദിനു മുന്നിലാണ് അപകടം. പാടിയോട്ടുചാലില്‍ നിന്നു ചെറുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്കും എതിരേ വന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ട യുവാക്കളെ സമീപവാസികള്‍ ഉടന്‍ ചെറുപുഴ സെന്റ് സെബാസ്റ്റിയന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടോണി മരണപ്പെട്ടിരുന്നു. അഭിഷേകിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തേക്കു കൊണ്ടുപോവും വഴിയാണ് മരിച്ചത്. ഇരുവരും തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു പ്ലസ്ടു പാസായവരാണ്. ടോണി കോഴിക്കോട് സിഎയ്ക്കു ചേര്‍ന്നിരുന്നു. മാതാവ്: മേഴ്‌സി. സഹോദരങ്ങള്‍: ടീന, ടിന്റു. പരേതയായ ലൂസിയാണ് മരിച്ച അഭിഷേകിന്റെ മാതാവ്. സഹോദരങ്ങള്‍: അഭിജിത്ത്, ആഗ്‌നസ്.
Next Story

RELATED STORIES

Share it