ബൈക്കില്‍ ലോറിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു
BY Sumeera SMR3 Dec 2015 3:33 AM GMT
Sumeera SMR3 Dec 2015 3:33 AM GMT
മംഗളൂരു: മണല്‍ കയറ്റിവരുകയായിരുന്ന ലോറിയിടിച്ച് ബൈക്ക് യാത്രികരായ സഹോദരന്മാര് മരിച്ചു. ബണ്ട്വാള്‍ ദേശീയപാതയില്‍ ഗഡിയാറിനു സമീപം സാട്ടിക്കല്ലുവില് ഇന്നലെ രാവിലെയാണ് അപകടം. കല്ലടുക്കയിലെ മല്‍സ്യത്തൊഴിലാളിയായ പുട്ടക്കയുടെ മക്കളായ ആഷിഖ് (26), സഹോദരന് ഷഫീഖ് (23) എന്നിവരാണു മരിച്ചത്. ഉപ്പിനങ്ങാടിയില്‍ നിന്ന് മംഗളൂരുവിലേക്കു പോവുകയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ആഷിഖ് അവധിക്കു നാട്ടിലെത്തിയതായിരുന്നു. മൃതദേഹങ്ങള്‍ ബണ്ട്വാള്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT