ബൈക്കിനു സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി െ്രെഡവറെ ആക്രമിച്ചു
BY ajay G.A.G7 April 2018 4:43 PM GMT
X
ajay G.A.G7 April 2018 4:43 PM GMT
നെടുമങ്ങാട് :ബൈക്കിനു സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചു കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിറുത്തി െ്രെഡവറെ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ നെടുമങ്ങാട് ഡിപ്പോയിലെ െ്രെഡവര്‍ അരശു പറമ്പ് കൊപ്പം സ്വദേശി ഹാഷിമിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലേകാലോടെ ആനാട് വച്ചായിരുന്നു സംഭവം. കുളത്തുപ്പുഴ നിന്നും തിരുവനന്തപുരത്തേക്കു പോകുകകയായിരുന്നു ബസ്. ബസിനു പുറകെ ബൈക്കില്‍ വന്ന യുവാവ് ആനാട് എത്തിയപ്പോള്‍ ബസിനു മുന്നില്‍ കയറി ബൈക്ക് ബസിനു കുറുകെ നിറുത്തി തടയുകകയായിരുന്നു. തുടര്‍ന്ന് അസഭ്യം പറയുകയും െ്രെഡവറിന്റെ ഭാഗത്തെ ഡോര്‍ തുറന്നു ബസിനുള്ളില്‍ കയറി െ്രെഡവറെ ആക്രമിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്നവരുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും ബസിന്റെ മുന്‍ഭാഗത്തെ ചില്ലു തകര്‍ത്തു അക്രമി രക്ഷപെടുകയായിരുന്നു. മര്‍ദ്ദനമേറ്റു കുഴഞ്ഞുവീണ ഹാഷിമിനെ നാട്ടുകാര്‍ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നെടുമങ്ങാട് പോലീസ് കേസ് എടുത്തു. അക്രമിയെ തിരിച്ചറിഞ്ഞതായും ഉടനെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT