Flash News

ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ : യാത്രക്കാരന് റെയില്‍വേ 75,000 രൂപ നല്‍കാന്‍ ഉത്തരവ്‌



ന്യൂഡല്‍ഹി: ട്രെയിനില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ യാത്ര ചെയ്ത സംഭവത്തില്‍ യാത്രക്കാരനു റെയില്‍വേ 75,000 രൂപ നല്‍കാന്‍ ഡല്‍ഹി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്. വി വിജയകുമാര്‍ എന്ന യാത്രക്കാരന്റെ പരാതി പ്രകാരമാണ് നടപടി. 2013 മാര്‍ച്ച് 30നു വിശാഖപട്ടണത്തു നിന്നു ന്യൂഡല്‍ഹിയിലേക്ക് വിജയകുമാര്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും മധ്യപ്രദേശിലെ ബിന സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ കോച്ചില്‍ കയറുകയും വിജയകുമാര്‍ ബുക്ക് ചെയ്ത സീറ്റ് കൈവശപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പരാതിപ്പെടാന്‍ ടിടിഇയെ അന്വേഷിച്ചുവെങ്കിലും കണ്ടില്ലെന്നും വിജയകുമാറിന്റെ പരാതിയില്‍ പറയുന്നു. യാത്രക്കാരനുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച് റെയില്‍വേ 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തുകയുടെ മൂന്നിലൊന്ന് ഡ്യൂട്ടി സമയത്ത് ഉണ്ടായിരുന്ന ടിടിഇയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നും  ഉത്തരവില്‍ പറയുന്നു. റിസര്‍വ് ചെയ്തയാള്‍ക്ക് തന്നെ സീറ്റ് ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ടിടിഇയില്‍ നിന്നു പിഴ ഈടാക്കാന്‍ വിധിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it