malappuram local

ബീവറേജസ് ഔട്ട്‌ലെറ്റ് കത്തിക്കല്‍ : മൂന്നാം പ്രതി കീഴടങ്ങി



എടക്കര: കൗക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് കത്തിച്ച കേസിലെ മൂന്നാം പ്രതിയായ ഗ്രാമപ്പഞ്ചായത്തംഗം അനേ്വഷണ ഉദേ്യാഗസ്ഥന്‍ മുമ്പാകെ കീഴടങ്ങി. എടക്കര ഗ്രാമപ്പഞ്ചായത്തംഗം ബിജെപിയിലെ  വാഴൂര്‍കോണത്ത് പുത്തന്‍വീട്ടില്‍ രത്‌നകുമാറാണ് അനേ്വഷണ ഉദേ്യാഗസ്ഥനായ അഡീഷനല്‍ എസ്‌ഐ പി ഹരിദാസ് മുമ്പാകെ ബുധനാഴ്ച കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കീഴടങ്ങാനുള്ള ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് രത്‌നകുമാര്‍ കീഴടങ്ങിയത്. കഴിഞ്ഞ 14നാണ് കൗക്കാട് ആരംഭിച്ച ബീവറേജസ് ഔട്ട്‌ലെറ്റിന്് തീയിട്ടത്. വിദേശ മദ്യവും, ഫര്‍ണിച്ചറുകളുമടക്കം 35 ലക്ഷം രൂപയുടെ നാശനഷ്ടം തീപിടിത്തത്തില്‍ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്.എസ് പ്രവര്‍ത്തകരായ കൗക്കാട് പള്ളിയാളിത്തൊടിക സുനില്‍കുമാര്‍ എന്ന അമ്പാടി സുനില്‍(30), മുപ്പിനി പള്ളത്ത് അഭിലാഷ് എന്ന രഞ്ജിത്(28) എന്നിവരെ പോലിസ്  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപിയുടെ ഗ്രാമപഞ്ചായത്തംഗമായ രത്‌നകുമാറിറെ മൂന്നാം പ്രതിയായി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. രത്‌നകുമാറിന്റെ നിര്‍ദേശപ്രകാരമാണ്  തീയിട്ടതെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി രത്‌നകുമാര്‍ ഒളിവിലായിരുന്നു. നിലമ്പൂല്‍ കോടതിയില്‍ ഹാജരാക്കിയ രത്‌നകുമാറിന് ജാമ്യം അനുവദിച്ചു. അന്‍തിനായിരം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്ല്യ തുകയ്ക്കുള്ള രണ്ട് ആളുകളുടെ ജാമ്യത്തിലുമാണ് പ്രതിക്ക് ജാമ്യമനുവദിച്ചത്.
Next Story

RELATED STORIES

Share it