Flash News

ബീഫ് വിളമ്പിയവര്‍ ഹാദിയയുടെ സുരക്ഷ അന്വേഷിക്കാത്തതെന്ത്? കെഎം ഷാജി

ബീഫ് വിളമ്പിയവര്‍ ഹാദിയയുടെ സുരക്ഷ അന്വേഷിക്കാത്തതെന്ത്? കെഎം ഷാജി
X


മനാമ: നാടു നീളെ ബീഫ് വിളമ്പി സമുദായ സ്‌നേഹം പ്രകടിപ്പിച്ചവര്‍ എന്ത് കൊണ്ടാണ് ഹാദിയയുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കാത്തതെന്ന് കെഎം ഷാജി എംഎല്‍എ. പിണറായിയുടെ കാല്‍ ചുവട്ടിലാണ് ഹാദിയയെ വീട്ടു തടങ്കലിട്ടിരിക്കുന്നത്. എന്നാല്‍ ഹാദിയക്കു സുരക്ഷ ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ പോലും പിണറായിയോ പാര്‍ട്ടിക്കാരോ തയ്യാറാകുന്നില്ല. ഹാദിയ പ്രശ്‌നം നടക്കുന്നത് അങ്ങ് ഉഗാണ്ടയിലല്ലെന്നും ഷാജി പറഞ്ഞു. ബഹ്‌റൈനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കും അതുവഴി ഫാഷിസത്തിനും കേരളത്തില്‍ വളരാനുള്ള സാഹചര്യമൊരുക്കുകയാണ് സിപിഎം എന്നും ഷാജി ആരോപിച്ചു.

[related]
Next Story

RELATED STORIES

Share it