ബീഫ് നിരോധനം; വിവാദപരാമര്ശങ്ങള്ക്കെതിരേ അമിത് ഷായുടെ താക്കീത്
BY swapna en18 Oct 2015 9:18 AM GMT
X
swapna en18 Oct 2015 9:18 AM GMT
ന്യൂഡല്‍ഹി:ബീഫ് നിരോധനം, ദാദ്രി സംഭവം എന്നിവയുടെ പേരില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന ബി.ജെ.പി-ആര്.എസ്.എസ് നേതാക്കള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്. വിവാദപരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതൃപ്തി രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ താക്കീത് എന്നാണ് റിപ്പോര്‍ട്ട്.
വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താര്‍, കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ, എം.എല്‍.എ സംഗീത് സോം, ബി.ജെ.പി എം പി സാക്ഷി മാഹാരാജ് എന്നിവരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നേരിട്ട് വിളിപ്പിച്ചാണ് താക്കീത് നല്‍കിയിരിക്കുന്നത്. വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദ്ദേശം. മോഡി സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ വിവാദ പരാമര്‍ശങ്ങള്‍ ഇല്ലാതാക്കുമെന്നും ഷാ അഭിപ്രായപ്പെട്ടു.
ദാദ്രി സംഭവം ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക്് മെച്ചമായതായും ബി.ജെ.പി കോട്ടമായതുമായാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
ആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMT