Flash News

ബീഫ് കൈവശം വച്ചുവെന്നാരോപണം:ഒരാളെ ജനക്കൂട്ടം തല്ലികൊന്നു

ബീഫ് കൈവശം വച്ചുവെന്നാരോപണം:ഒരാളെ ജനക്കൂട്ടം തല്ലികൊന്നു
X


രാംഗഡ്: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലികൊന്നു. ജാര്‍ഖണ്ഡ് രാംഗഡ് ജില്ലയിലാണ് സംഭവം നടന്നത്. അലിമുദ്ദീന്‍ എന്ന അസഗര്‍ അന്‍സാരിയാണ് ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന അലിമൂദ്ദീനെ ജനക്കൂട്ടം തടഞ്ഞു നിര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടം അലിമുദ്ദീന്‍ സഞ്ചരിച്ച വാഹനത്തിന് തീയിട്ടു. മര്‍ദ്ദനത്തിര്‍ ഗുരുതരമായി പരിക്കേറ്റ അലിമുദ്ദീനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പശുസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ബീഫീന്റെ പേരില്‍ വീണ്ടും കൊലപാതകം നടന്നത്.
കന്നുകാലി വ്യാപാരികളായ ചിലര്‍ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് എഡിജിപി ആര്‍കെ മാലിക് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബീഫിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ കഴിഞ്ഞ മുന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. വീടിന് മുന്നില്‍ ചത്ത പശുവിനെ കണ്ടുവെന്നാരോപിച്ച് ഉസ്മാന്‍ അന്‍സാരിയെന്ന യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിക്കുകയും വീടിന് തീയിടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it