ബിഹാര്‍ ഷെല്‍ട്ടര്‍ ഹോമിലെ ലൈംഗികചൂഷണംഡയറക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടിയുള്ള ഷെല്‍ട്ടര്‍ ഹോം ഡയറക്ടര്‍ ഉള്‍പ്പെടെ നാലുപേരെ ഭോപ്പാല്‍ പോലിസ് അറസ്റ്റ് ചെയ്തു. ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനം, പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
10 വര്‍ഷത്തിനിടെ രണ്ടു പെണ്‍കുട്ടികളെയും മൂന്നു ആണ്‍കുട്ടികളെയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായും 13 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായും ഇവര്‍ക്കെതിരേ പരാതിയുണ്ട്.
മുന്‍ സൈനികനായ ഷെല്‍ട്ടര്‍ ഹോം ഡയറക്ടര്‍ മഹേഷ് അശ്വതി, നടത്തിപ്പുകാരി മിഥാ ശര്‍മ, ഭര്‍ത്താവ് വിജയ്കുമാര്‍ മിശ്ര, സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ രാകേഷ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്. സമാനമായ ആരോപണങ്ങളെ തുടര്‍ന്ന് ഷെല്‍ട്ടറിന്റെ ഹൊഷാന്‍ഗാബാദിലെ ശാഖ കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയിരുന്നു.
മിഥാ മിശ്ര അന്തേവാസികളെ ക്രൂരമായി മര്‍ദിക്കുകയും വിജയ്കുമാര്‍ മിശ്രയും കൂട്ടാളി വിജയ് ചൗധരിയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പോലിസ് പറയുന്നു. ഇവര്‍ക്കെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെയും പോക്‌സോയിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it