ബിഹാര്‍ നിയമസഭ: വിജയ് ചൗധരി സ്പീക്കര്‍
BY Sumeera SMR3 Dec 2015 2:58 AM GMT
Sumeera SMR3 Dec 2015 2:58 AM GMT
പട്ന: ബിഹാര്‍ നിയമസഭാ സ്പീക്കറായി മുതിര്‍ന്ന ജെഡിയു നേതാവ് വിജയ് ചൗധരിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ വിശ്വസ്തനാണിദ്ദേഹം. ഭരണ മുന്നണിയിലെ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികളും പ്രതിപക്ഷത്തെ ബിജെപി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, എല്‍ജെപി കക്ഷികളും വിജയ് ചൗധരിക്ക് പിന്തുണ നല്കി. ബിഹാറിന്റെ പതിനാറാമത്തെ സ്പീക്കറായ ചൗധരി കഴിഞ്ഞ നിതീഷ്കുമാര്‍ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു. 1982ല്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ചൗധരി പിന്നീട് ജെഡിയുവില്‍ ചേര്‍ന്നു. 58 കാരനായ ഇദ്ദേഹം അഞ്ചാം തവണയാണ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT