Flash News

ബിരിയാണി ഗന്ധം : യുകെയില്‍ ഇന്ത്യന്‍ ഭക്ഷണശാലയ്ക്കു പിഴ

ലണ്ടന്‍: ഭക്ഷണഗന്ധം രൂക്ഷമാണെന്ന സമീപവാസികളുടെ പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ ഹോട്ടലിന് ബ്രിട്ടനില്‍ പിഴ. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഖുശി ആന്റ് ഇന്ത്യന്‍ ബുഫേ റസ്‌റ്റോറന്റ് ഉടമകളായ ഷബാനയ്ക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ലഭിച്ചത്. മിഡില്‍സ്‌ബ്രോ കൗണ്‍സിലാണ് ഈ നടപടി സ്വീകരിച്ചത്.

പഞ്ചാബിന്റെ തനത് വിഭവങ്ങളാണ് ഇവിടത്തെ പ്രത്യേകത. മറ്റുചില വ്യാപാരസ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇവിടെനിന്നുമുള്ള ബിരിയാണിയുടെയും ഭാജിയുടെയും ഗന്ധം അസഹനീയ്യമാണെന്നു ചൂണ്ടിക്കാട്ടിയാണു പ്രദേശവാസികള്‍ പരാതിനല്‍കിയത്. മസാലകള്‍ ചേര്‍ന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാല്‍ ഇടയ്ക്കിടെ വസ്ത്രങ്ങള്‍ കഴുകേണ്ട അവസ്ഥ ഉണ്ടാവുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, റെസ്‌റ്റോറന്റിന് യഥാവിധിയുള്ള ഫില്‍റ്ററിങ് സംവിധാനമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിഴ ഈടാക്കാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടത്.

258 പൗണ്ട് വീതമാണ് ഇവര്‍ പിഴയായി നല്‍കേണ്ടത്. ഓരോ പൗണ്ടിനും 30 പൗണ്ട് സര്‍ച്ചാര്‍ജും നല്‍കണം.ഏതുതരം ഫില്‍റ്ററാണ് വേണ്ടതെന്ന് റെസ്‌റ്റോറന്റ് നടത്തിപ്പുകാര്‍ക്ക് അറിയില്ലായിരുന്നുവെന്ന് സോളിസിറ്റര്‍ നീല്‍ ഡഗ്ലസ് പ്രതികരിച്ചു. അടുക്കള ഉപകരണങ്ങള്‍ സജ്ജമാക്കുന്ന ഒരു കമ്പനിയാണ് 2015ല്‍ റസ്‌റ്റോറന്റിലെ അടുക്കള തയ്യാറാക്കിയത്. അതിനാല്‍ കമ്പനിക്കു പിഴവു പറ്റില്ലെന്നാണ് റെസ്‌റ്റോറന്റ് നടത്തിപ്പുകാരായ മുഹമ്മദും ഷബാനയും വിശ്വസിച്ചിരുന്നത്.
Next Story

RELATED STORIES

Share it