ബിഡിഎസ് സീറ്റുകള്‍ നികത്താനുള്ള മോപ്പ് അപ്പ് കൗണ്‍സലിങ് നാളെ

തിരുവനന്തപുരം: പുനക്രമീകരിച്ച കൗണ്‍സലിങില്‍ മുമ്പു നടന്ന അലോട്ട്‌മെന്റില്‍ ബിഡിഎസ് പ്രവേശനം ലഭിച്ചിട്ട് പിന്നീട് നഷ്ടമായവര്‍ക്ക് കോഴ്‌സ് അഡ്മിഷന്‍ നിലനിര്‍ത്തും. അപ്രകാരം ബിഡിഎസ് കോഴ്‌സുകളിലേക്ക് തിരികെ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ന് വൈകീട്ട് 5ന് മുമ്പായി അതത് ഡെന്റല്‍ കോളജുകളില്‍ തിരികെ പ്രവേശനം നേടേണ്ടതാണെന്നു നേരത്തേ അറിയിച്ചിരുന്നു. അല്ലാത്തപക്ഷം ബിഡിഎസ് കോഴ്‌സില്‍ നിലനിര്‍ത്തിയിരുന്ന അഡ്മിഷന്‍ റദ്ദായതായി കണക്കാക്കി അപ്രകാരം വരുന്ന ഒഴിവുകള്‍ പുതുക്കിയ കൗണ്‍സലിങിലൂടെ നാളെ നികത്തും. ഇങ്ങനെ ഉണ്ടായേക്കാവുന്ന ഒഴിവുകള്‍ നികത്തുന്നതിനുള്ള മോപ്പ് അപ്പ് കൗണ്‍സലിങ് നാളെ രാവിലെ 11ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കാംപസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തും. പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി എല്ലാ ഡെന്റല്‍ കോളജ് അധികാരികളും മോപ്പ് അപ്പ് കൗണ്‍സലിങ് കേന്ദ്രത്തില്‍ ഉണ്ടാവും.
Next Story

RELATED STORIES

Share it