Pathanamthitta local

ബിജെപി സംസ്ഥാന സമിതിയംഗത്തിന്റെ ഹവാല ഇടപാടുകള്‍ അന്വേഷിക്കണം



പത്തനംതിട്ട: ബിജെപി സംസ്ഥാന സമിതിയംഗവും പെരിങ്ങനാട്  തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രം മുന്‍ ഉപദേശക സമിതി പ്രസിഡന്റുമായി ടി ആര്‍ അജിത്കുമാറിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്ന് ഭക്്ത ജനസംഘം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ഉപദേശ സമിതി പ്രസിഡന്റെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹവാല ഇടപാടുകള്‍ നടത്തിയതായി സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ അടൂര്‍, കൊടുമണ്‍ ബാങ്കുകളിലുള്ള സ്വന്തം നിലയിലുള്ള അക്കൗണ്ടുകളും പരിശോധന  വിധേയമാക്കണം. പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 30.69 ലക്ഷം രൂപ ലക്കിടിയില്‍ നിന്നും തടി വാങ്ങിയതിന് നല്‍കിയത് കേരളത്തിന് പുറത്തു നിന്നും ഇ-ട്രാന്‍സ്ഫറിലൂടെയാണ്.  ലക്കിടിയില്‍ നിന്ന് തടി വാങ്ങിയത് എന്തിനാണെന്ന് വ്യക്തമല്ല. ഇതില്‍ അഴിമതി ഉണ്ടെന്ന് സംശയിക്കണം. 18 ലക്ഷം ഒഴിച്ച് ബാക്കി തുകമാത്രമാണ് ഇ ട്രാന്‍സ്ഫര്‍ ചെയ്തുവെന്നാണ് ഇപ്പോള്‍ പറയുന്നത്. അതിന്റെ രേഖകള്‍ കാണിക്കണം. ഈ പണം വഴിപാടാണെങ്കിലും ക്ഷേത്രത്തില്‍ കണക്ക് വേണം. എന്നാല്‍ ഇത് സംബന്ധിച്ച് ക്ഷേത്രത്തിന്റെ കണക്കുകളില്‍ പ്രതിപാദിക്കുന്നില്ല. ഇത് സംബന്ധിച്ച് അജിത്കുമാറിന്റെ വാദങ്ങളും ഭക്്തജന സമിതി തള്ളി. 627 ക്യുബിക് മീറ്റര്‍ തടി വാങ്ങിയെന്നീണ് മുന്‍ പ്രസിഡന്റ് ടി ആര്‍ അജിത് കുമാറിന്റെ വാദം. 410 ക്യുബിക് മീറ്റര്‍ തടിയാണ് വാങ്ങിയത്. പഴയ മണ്ഡപത്തിന്റെ അതേ വലുപ്പത്തിലും കണക്കിലുമാണ് പുതിയത് പണിതത്. ക്ഷേത്രഗണിതം പ്രകാരം അളവ് മാറ്റാന്‍ പറ്റില്ല. കൂടുതല്‍ തടി  ഉപയോഗിച്ചുവെന്ന മുന്‍ പ്രസിഡന്റിന്റെ വാദം ഇതോടെ കളവാണെന്ന് വ്യക്്തമായി. ക്ഷേത്രത്തിനാവശ്യമായ മരം കോന്നിയില്‍ കിട്ടും. എല്ലാ ക്ഷേത്രങ്ങള്‍ക്കും നിയമപ്രകാരം തടി വാങ്ങിയത് കോന്നി വനംവകുപ്പ് കൂപ്പില്‍ നിന്നാണ്. ഇത് ഈ ക്ഷേത്രത്തിനും ചെയ്യാമായിരുന്നു. മണ്ഡപ നിര്‍മ്മാണത്തിന് 27 ലക്ഷം എന്ന് കണക്കിട്ടത് അച്ചടിതെറ്റാണ് എന്ന് പറയുന്നതിലും ന്യായമില്ല. തെറ്റ് വന്നെങ്കില്‍ പൊതുയോഗത്തില്‍ പറയണം.അതുണ്ടായില്ല. പണി കഴിഞ്ഞ് അധികം മരം അമ്പലത്തില്‍ വെച്ചിട്ടുണ്ടെന്ന വാദവും ശരിയല്ല. മുറിത്തടികളാണ് ബാക്കിയായത്. ഇടപാടില്‍ കൂടുതല്‍ പോലീസ് അന്വേഷണം വേണമെന്നും ഇപ്പോഴത്തെ ഉപദേശക സമിതി ഈക്കാര്യം പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഭക്്തജന സംഘം കണ്‍വീനര്‍ ഹരികുമാര്‍ വാഴപ്പള്ളില്‍, ജോ. കണ്‍വീനര്‍ വിജയകുമാര്‍ മലമേക്കര വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it