ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് അന്തിമസ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. 51 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണു രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റ് താരം ശ്രീശാന്തിനെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. സംവിധായകന്‍ അലി അക്ബര്‍ (കൊടുവള്ളി), ഭീമന്‍ രഘു (പത്തനാപുരം) തുടങ്ങിയവരാണു പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു പ്രമുഖര്‍. ശ്രീശാന്ത് മല്‍സരിച്ചേക്കും എന്നു സൂചനയുണ്ടായിരുന്ന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ തുറവൂര്‍ വിശ്വംഭരന്‍ തന്നെയാണു സ്ഥാനാര്‍ഥി. ആദ്യഘട്ട പട്ടികയില്‍ രണ്ട് വനിതകളാണുണ്ടായിരുന്നതെങ്കില്‍ രണ്ടാംഘട്ടത്തില്‍ നാലു വനിതാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തൃത്താല മണ്ഡലത്തില്‍നിന്നു ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന അധ്യക്ഷ വി ടി രമ ജനവിധി തേടും. പയ്യന്നൂരില്‍ അനിയമ്മ രാജേന്ദ്രന്‍, ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്‍, കൊട്ടാരക്കരയില്‍ രാജേശ്വരിയമ്മ എന്നിവരാണു മറ്റു വനിതാ സ്ഥാനാര്‍ഥികള്‍. രവിഷ തന്ത്രി കുന്തര്‍ (കാസര്‍കോട്), കെ പി അരുണ്‍ (കളമശ്ശേരി), പി ബാലകൃഷ്ണന്‍ (തളിപ്പറമ്പ്), അഡ്വ. എ വി കേശവന്‍ (അഴീക്കോട്), കെ ഗിരീഷ് ബാബു (കണ്ണൂര്‍), വി കെ സജീവന്‍ (തലശ്ശേരി), ബിജു എലക്കുഴി (മട്ടന്നൂര്‍), കെ മോഹന്‍ദാസ് (മാനന്തവാടി), കെ സദാനന്ദന്‍ (കല്‍പ്പറ്റ), എം രാജേഷ്‌കുമാര്‍ (വടകര), രാംദാസ് മണലേരി (കുറ്റിയാടി), എം പി രാജന്‍ (നാദാപുരം), കെ രജനീഷ് ബാബു (കൊയിലാണ്ടി), വി വി രാജന്‍ (എലത്തൂര്‍), അഡ്വ. പ്രകാശ് ബാബു (ബേപ്പൂര്‍), കെ രാമചന്ദ്രന്‍ (കൊണ്ടോട്ടി), കെ പി ബാബുരാജന്‍ മാസ്റ്റര്‍ (ഏറനാട്), സി ദിനേശ് (മഞ്ചേരി), എം കെ സുനില്‍ (പെരിന്തല്‍മണ്ണ), ബി രതീഷ് (മങ്കട), പി ടി അലിഹാജി (വേങ്ങര), ജനചന്ദ്രന്‍ മാസ്റ്റര്‍ (വള്ളിക്കുന്ന്), രശ്മില്‍നാഥ് (താനൂര്‍), എന്‍ കെ ദേവിദാസന്‍ (തിരൂര്‍), വി ഉണ്ണിക്കൃഷ്ണന്‍ (കോട്ടക്കല്‍), പി മനോജ് (പട്ടാമ്പി), പി വേണുഗോപാല്‍ (ഒറ്റപ്പാലം), സി കൃഷ്ണകുമാര്‍ (മലമ്പുഴ), കെ വി ദിവാകരന്‍ (തരൂര്‍), എന്‍ ശിവരാജന്‍ (നെന്‍മാറ), കെ കെ അനീഷ്‌കുമാര്‍ (കുന്നംകുളം), ടി എസ് ഉല്ലാസ് ബാബു (വടക്കാഞ്ചേരി), ബി ഗോപാലകൃഷ്ണന്‍ (തൃശൂര്‍), സി ഡി സന്തോഷ് (ഇരിങ്ങാലക്കുട), കെ കുമാര്‍ (പീരുമേട്), എം എസ് കരുണാകരന്‍ (കോട്ടയം), ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ (ചങ്ങനാശ്ശേരി), രണ്‍ജിത് ശ്രീനിവാസ് (ആലപ്പുഴ), എല്‍ പി ജയചന്ദ്രന്‍ (അമ്പലപ്പുഴ), ഡി അശോക് കുമാര്‍ (കോന്നി), അഡ്വ. പി സു ധീര്‍ (അടൂര്‍), കെ ശിവദാസന്‍ (ചടയമംഗലം), പി ബി ഗോപകുമാര്‍ (ചാത്തന്നൂര്‍) എന്നിവരാണു രണ്ടാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു സ്ഥാനാര്‍ഥികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ബിജെപി സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടിക പരിഗണിച്ചത്.
Next Story

RELATED STORIES

Share it