Flash News

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് മര്‍ദനം : മായാവതി



ലഖ്‌നോ: ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാവങ്ങളും കര്‍ഷകരും തൊഴിലാളികളും മര്‍ദനത്തിനിരയാവുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി. മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ പോലിസ് വെടിവയ്പില്‍ അഞ്ചു കര്‍ഷകര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തെ മായാവതി അപലപിച്ചു. ബിഎസ്പിയുടെ മധ്യപ്രദേശ് ഘടകംകര്‍ഷകര്‍ക്ക് അനുകൂല ബിജെപി സര്‍ക്കാരിന്റെ നിലപാടുമൂലം തങ്ങള്‍ നിസ്സഹായരാണ്. കര്‍ഷകര്‍ക്ക് ദ്രോഹം ചെയ്യുന്ന പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമംകൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചുവെന്നും മായാവതി ആരോപിച്ചു.
Next Story

RELATED STORIES

Share it