Flash News

ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം;സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു

ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം;സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു
X


മാഹി: മാഹിയില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ കെപി ഷമേജിന്റെ മരണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു.സംഭവ സ്ഥലത്ത് സി.സി.ടി.വി ഇല്ലാത്തതിനാല്‍ സമീപ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കൊലയാളികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്.
സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ന്യൂമാഹിയിലെ ബിജെപി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജിന് വെട്ടേറ്റത്. മാഹി മലയാള കലാഗ്രാമത്തിനടുത്ത് വച്ച് ഒരു സംഘം അക്രമികള്‍ ഷമേജിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഷമേജ് മരിച്ചത്.
Next Story

RELATED STORIES

Share it