Flash News

ബിജെപി പണം വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു

ന്യൂഡല്‍ഹി: കര്‍ണാടക എംഎല്‍എക്ക് ബിജെപി നേതാവ് ജി ജനാര്‍ദന്‍ റെഡ്ഡി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു.
റായ്ചൂര്‍ റൂറലില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി നേതാവ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടത്. കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പിന്തുണയുള്ളതായി ജനാര്‍ദന്‍ റെഡ്ഡി പറയുന്നതായി ശബ്ദരേഖയിലുണ്ട്.
ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് 150 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇന്നലെ വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് ഫോണ്‍ രേഖകള്‍ പുറത്തുവിട്ടത്.
എന്നാല്‍ ശബ്ദരേഖ വ്യാജമാണെന്ന് ബിജെപി അവകാശപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ വൃത്തികെട്ട തന്ത്രമാണിതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു.
ജനാര്‍ദന്‍ റെഡ്ഡിയുടെ ശബ്ദത്തില്‍ സംസാരിക്കുന്ന മിമിക്രി കലാകാരനെ കോണ്‍ഗ്രസ് വാടകയ്‌ക്കെടുത്തുവെന്ന് ബിജെപി കര്‍ണാടക ഘടകം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it