kannur local

ബിജെപി നേതാവിന്റെയും മകളുടെയും സ്‌കൂട്ടറുകള്‍ കത്തിച്ചു

ബിജെപി നേതാവിന്റെയും മകളുടെയും  സ്‌കൂട്ടറുകള്‍ കത്തിച്ചു
X


പഴയങ്ങാടി: കണ്ണപുരം കീഴറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബിജെപി നേതാവിന്റെയും മകളുടെയും സ്‌കൂട്ടറുകള്‍ ഒരുസംഘം അഗ്നിക്കിരയാക്കി. കര്‍കഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മണിയമ്പാറ ബാലകൃഷ്ണന്റെയും മകള്‍ ശാലിനിയുടെയും സ്‌കൂട്ടറുകളാണ് കത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം.പൊട്ടിത്തെറി ശബ്ദവും തീയും കണ്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സ്‌കൂട്ടറുകള്‍ കത്തുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. വളപട്ടണം സിഐ കൃഷ്ണന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. കണ്ണപുരം പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it